പിറവം.... പാഴൂർ മണപ്പുറത്തടിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞു.മൂവാറ്റുപുഴ കടാതി കുര്യൻമല ചാലിൽപുത്തൻപുര വീട്ടിൽ ടി.കെ കൊച്ചു നാരായണൻ്റെ (76) മൃതദേഹമാണ് പിറവം പാഴൂർ പെരുംതൃക്കോവിൽ മഹാദേവക്ഷേത്രത്തിന് സമീപം മൂവാറ്റുപുഴയാറിൽ വെള്ളിയാഴച്ച വൈകീട് കണ്ടെത്തിയത്.
മീൻ പിടിക്കാൻ പോയ യുവാവാണ് ആദ്യം മൃതദേഹം കമഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടത്.ഉടനെ സമീപ വാസികളെ അറിയ്ക്കുകയായിരുന്നു. പോലീസുക്കാർ നേരത്തെ എത്തിയെക്കിലും മൃതദേഹത്തിന്റെ അടുത്ത് എത്തുവാൻ കഴിഞ്ഞില്ല. 8 മണിയോടെ ഫയർ റെസ്ക്യൂ ജീവനക്കാരെത്തിയാണ് മൃത ദേഹം പുഴയിൽ നിന്ന് കയറ്റിത് . ഈ സമയം ബന്ധുക്കളെത്തി മൃതദേഹംമുവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

23ന് കാണാതായതായി ബന്ധുക്കൾ മൂവാറ്റുപുഴ പോലീസിൽ പരാതി നൽകിയിരുന്നു. സംസ്കാരം ശനിയാഴ്ച തൊടുപുഴ നഗരസഭ ശ്മശാനത്തിൽ. ഭാര്യ: ഗീത. മക്കൾ: സി.ഷിബു (പോലീസ്, ആലുവ), ഷീബ. മരുമക്കൾ: ഗ്രീഷ്മ (പൊതുമരാമത്തുവകുപ്പ്, മൂവാറ്റുപുഴ), ബാബു.
Body found in Pazhur sandpit identified
